kuwait police;ക്രൂരതയിൽ ഞെട്ടി കുവൈറ്റ്‌ , പിഞ്ചു കുഞ്ഞിനെ വാഷിങ് മെഷീനുള്ളിലിട്ട് കൊലപ്പെടുത്തി; വീട്ടുജോലിക്കാരി അറസ്റ്റിൽ

kuwait police;കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനെ വാഷിങ്മെഷീനിൽ ഇട്ട് കൊലപ്പെടുത്തി. സംഭവത്തിൽ വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനി അറസ്റ്റിൽ. ഇന്നലെ മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 

കുഞ്ഞിന്റെ നിലവിളികേട്ട് മാതാപിതാക്കള്‍ ഓടി എത്തുമ്പോള്‍ വാഷിങ് മെഷീനുള്ളിൽ കിടന്ന് കുഞ്ഞ് പിടയുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ ജോലിക്കാരിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്ത് സമൂഹം ഞെട്ടലിലാണ്. English Summary:

Maid Arrested For Murdering Child In Kuwait

Comments (0)

Leave a Reply

Your email address will not be published. Required fields are marked *