
കുവൈറ്റിൽ പ്രമുഖ വ്യവസായി മരണപ്പെട്ടു: അനുശോചനം രേഖപ്പെടുത്തി മലയാളികൾ
കുവൈത്ത് സിറ്റി :കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് (85)അന്തരിച്ചു.മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്ന അൽ നിസ്ഫ് ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.

1940-ൽ ജനിച്ച അദ്ദേഹം അഹമ്മദിയിലും ഷർഖിലും പഠനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു.1985-ൽ സാമൂഹികകാര്യ മന്ത്രിയായി ചുമതലയേറ്റ അൽ നുസ്ഫ് സർക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 11 ദിവസങ്ങൾക്കകം സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന് മുഴുവൻ സമയവും വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. രാജ്യത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള ദിന പത്രങ്ങളിൽ ഒന്നായ ‘അൽ ഖബസ്’ ന്റെ ചെയർമാൻ ആണ് അൽ നിസ്ഫ്
Comments (0)