
സിനിമകളെ വെല്ലും ഈ സംഭവം!!കുവൈത്ത് പ്രവാസി രണ്ട് ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങി; പുറത്തുവിട്ട വീഡിയോയിൽ ചുരുളഴിഞ്ഞത് കൊലപാതകം
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവമാണ് ആന്ധ്ര പ്രദേശില്‍ നടന്നിരിക്കുന്നത്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണ് എന്ന് തെളിഞ്ഞു. പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെ കൊലപാതകം നടത്തിയത് താനാണ് എന്ന് വെളിപ്പെടുത്തി കുവൈത്തിലെ പ്രവാസി രംഗത്തുവന്നു.കൊലപാതകം നടത്താനുള്ള കാരണം എന്താണ് എന്ന് പ്രവാസി വീഡിയോയില്‍ വെളിപ്പെടുത്തി. പ്രവാസിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിച്ചു. എല്ലാത്തിനും നിയമത്തിന്റെ വഴിയില്ലേ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. തന്റെ മകള്‍ക്ക് നേരിട്ട ക്രൂരമായ അനുഭവത്തിന് നീതി ലഭിക്കാത്തത് കൊണ്ടാണ് താന്‍ നിയമം കൈയ്യിലെടുത്തത് എന്നാണ് പ്രവാസിയുടെ വാദം.ആന്ധ്ര പ്രദേശിലെ അണ്ണാമയ്യ ജില്ലയിലാണ് സംഭവം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അംഗപരിമിതിയുള്ള 59കാരന്‍ ഗുട്ട ആഞ്ജനേയുലു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. പോലീസ് സംഭവം അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പ് കിട്ടിയിരുന്നില്ല. അതിനിടെയാണ് കോതമംഗംപേട്ട് ഗ്രാമത്തിലെ ആഞ്ജനേയ പ്രസാദ് എന്ന 37കാരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് പ്രസാദ് വീഡിയോയില്‍ കുറ്റപ്പെടുത്തി. പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 12 വയസുള്ള മകളുണ്ട്. മകളെ സഹോദരി ലക്ഷ്മിയെ ഏല്‍പ്പിച്ചാണ് ചന്ദ്രകലയും പ്രസാദും കുവൈത്തിലേക്ക് പോയത്. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ഗുട്ട ആഞ്ജനേയുലു.തനിക്ക് നേരിട്ട അനുഭവം അടുത്തിടെ പെണ്‍കുട്ടി ചന്ദ്രകലയെ ഫോണില്‍ അറിയിച്ചിരുന്നു. ചന്ദ്രകല നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഇതാണ് പ്രസാദിനെ പ്രകോപിതനാക്കിയത്. ഡിസംബര്‍ ഏഴിന് നാട്ടിലെത്തിയ പ്രസാദ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഗുട്ട ആഞ്ജനേയുലുവിനെ കൊലപ്പെടുത്തിയത്.
Comments (0)